Featured Oddly News

‘നിയമം തോറ്റു, അന്ധവിശ്വാസം ജയിച്ചു!’ ‘കുങ്കുമ കൂടോത്രം’വച്ച് റോഡ് മുറിച്ചുകടക്കുന്നത് തടയാൻ യുവാവിന്റെ തന്ത്രം; വീഡിയോ വൈറൽ

അപകടകരമായ രീതിയിൽ കുറുക്കുവഴിയിലൂടെ ആളുകൾ റോഡ് മുറിച്ചുകടക്കുന്നത് തടയാൻ യുവാവ് പരീക്ഷിച്ച വ്യത്യസ്തമായൊരു ‘നാടന്‍ പ്രയോഗം’ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. തിരക്കേറിയ റോഡിലെ ഡിവൈഡറിനിടയിലുള്ള ചെറിയ വിടവിലൂടെ കാൽനടയാത്രക്കാർ നിരന്തരം നുഴഞ്ഞുകയറി റോഡ് മുറിച്ചുകടക്കുന്നത് കണ്ട് മടുത്ത യുവാവ്, സിന്ദൂരം ഉപയോഗിച്ചുള്ള ഒരു വിചിത്ര തന്ത്രമാണ് ഇതിനായി പരീക്ഷിച്ചത്. ബാരിക്കേഡുകൾ സ്ഥാപിക്കുന്നതിനോ മുന്നറിയിപ്പ് ബോർഡുകൾ വെക്കുന്നതിനോ പകരം, ആളുകളെ ഈ വിടവിലൂടെ കടന്നുപോകുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ ‘ടോട്ക പ്രാങ്ക്’ (അന്ധവിശ്വാസവുമായി ബന്ധപ്പെട്ട തമാശ) എന്ന തന്ത്രമാണ് Read More…