കൊച്ചി: നടൻ മമ്മൂട്ടി കൊടുത്തയച്ച റേഡിയോയും കസവ് മുണ്ടും മാവേലിയുടെ ചിത്രമുള്ള ഷർട്ടും ഏറ്റുവാങ്ങി മക്കളെ ഉടുപ്പിക്കുന്നതിനിടെ, സന്തോഷത്താൽ കണ്ണീരണഞ്ഞ് ബോബിന പറഞ്ഞു: ‘‘മമ്മൂക്ക മക്കളുടെ ചെവികള്‍ക്ക് നൽകിയ കേൾവിയാണ് ഞങ്ങളുടെ ജീവിതത്തിലെ വലിയ ഓണസമ്മാനം! അതേസമയം റേഡിയോയിൽ ആ പഴയ പാട്ടുയർന്നു… ‘കാതോടുകാതോരം’… ചിങ്ങം പിറക്കുമ്പോൾ കേൾവിയുടെ പുതിയൊരു ലോകത്തേക്ക് കാതുതുറക്കുകയാണ് ഇടുക്കി വണ്ടിപ്പെരിയാറിലെ കുഞ്ഞുസഹോദരങ്ങളായ മിഖായേലും മിഹോക്കും. ജന്മനാ കേൾവിശക്തിയില്ലാതിരുന്ന ഇവർക്ക് മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും ആലുവ രാജഗിരി Read More…

