കൊളംബോ: വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ പുറത്തായതിന് പിന്നാലെ ബാറ്റ് നിലത്തടിച്ച പാകിസ്‌താന്‍ താരത്തിന് താക്കീത്. പാക് ബാറ്റര്‍ സിദ്ര ആമിനെതിരേയാണു രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ നടപടി. താരത്തിന് ഒരു ഡീമെറിറ്റ് പോയിന്റും ചുമത്തി. മത്സരത്തില്‍ പാകിസ്‌താന്റെ ടോപ് സ്‌കോററായിരുന്നു സിദ്ര. പാക് ഇന്നിങ്‌സിന്റെ 40-ാം ഓവറിലാണ് സംഭവം. സ്‌നേഹ റാണയുടെ പന്തില്‍ ഇന്ത്യന്‍ നായിക ഹര്‍മന്‍പ്രീത് കൗര്‍ ക്യാച്ചെടുത്ത് താരത്തെ പുറത്താക്കി. ഔട്ടായ നിരാശയില്‍ താരം ഡഗൗട്ടിലേക്ക് മടങ്ങവേ ബാറ്റ് ഗ്രൗണ്ടിലിടിച്ച് രോഷപ്രകടനം Read More…

