Fitness

എന്താണ് ‘സിദ്ധ വോക്ക്’? പ്രായം തോൽക്കും, മനസ്സ് ശാന്തമാകും; തരംഗമാകുന്ന ആരോഗ്യ രഹസ്യം

ഡെസ്‌ക് ജോലികൾ ഇന്നത്തെ ജീവിതത്തിന്റെ ഭാഗമായി മാറിയതോടെ പലരും അനക്കമില്ലാത്ത ഒരു ജീവിതശൈലിയിലേക്ക് ചുരുങ്ങിപ്പോയിട്ടുണ്ട്. ഭൂരിഭാഗം ആളുകളും ജോലിസ്ഥലത്ത് മണിക്കൂറുകളോളം ഒരേ ഇരുപ്പ് ഇരിക്കുകയും, അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം എഴുന്നേൽക്കുകയും ചെയ്യുന്നവരാണ്. ഇത് ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. ദീർഘനേരം ഒരേ ഇരുപ്പ് ഇരിക്കുമ്പോൾ പേശികൾ വലിഞ്ഞു മുറുകാനും, നട്ടെല്ലിന് കടുപ്പം അനുഭവപ്പെടാനും, മാനസിക തളർച്ചയുണ്ടാകാനും കാരണമാകുമെന്ന് എഴുത്തുകാരനും ഹിമാലയൻ സിദ്ധനുമായ അക്ഷർ പറയുന്നു. ഇത് പ്രായമാകുന്നതിന് മുൻപ് തന്നെ പ്രായക്കൂടുതൽ തോന്നിക്കാൻ ഇടയാക്കും. പ്രായമാകുന്നത് Read More…