Featured Good News

സങ്കടക്കടൽ കടന്ന് ശ്രുതി; ചൂരൽമലയുടെ മകൾ സന്ദീപിന്റെ കൈപിടിച്ച് പുതിയ ജീവിതത്തിലേക്ക്!

വയനാട് ചൂരൽമല ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട ശ്രുതി ഇനി തനിച്ചല്ല. തുടരെത്തുടരെയുണ്ടായ ദുരന്തങ്ങൾ വലിയ സങ്കടം സമ്മാനിച്ചെങ്കിലും, അതിനെയെല്ലാം അതിജീവിച്ച് ജീവിതത്തിലേക്ക് ശക്തമായി തിരിച്ചെത്തുകയാണ് ഈ പെൺകുട്ടി. പ്രതിസന്ധികളുടെ വലിയ കടൽ നീന്തിക്കയറിയ ശ്രുതിക്ക് കൂട്ടായി ഇനി സന്ദീപ് ഒപ്പമുണ്ടാകും. ചൂരൽമലയെ തകർത്ത ദുരന്തത്തിൽ ഒറ്റനിമിഷം കൊണ്ടാണ് ശ്രുതിയുടെ പ്രിയപ്പെട്ട ലോകം ഇല്ലാതായത്. അച്ഛനും അമ്മയും സഹോദരിയുമടക്കം കുടുംബത്തിലെ ഒൻപത് പേരെയാണ് ആ ഉരുൾപൊട്ടലിൽ അവൾക്ക് നഷ്ടമായത്. ആ വലിയ ആഘാതത്തിൽ നിന്ന് കരകയറാൻ ശ്രുതിക്ക് തണലായി Read More…