ഹൈ-വോൾട്ടേജ് വൈദ്യുതി ടവറിന് മുകളിൽ കയറി പോക്സോ (POCSO) കേസിൽ അറസ്റ്റിലായ ഭർത്താവിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി ‘ഷോലെ’ സിനിമ മോഡലില്‍ പ്രതിഷേധം. കാൺപൂരിലാണ് സംഭവം. കേസിലെ ‘ഇര’യായ യുവതി തന്നെയാണ് ഈ സാഹസത്തിനൊരുങ്ങിയത്. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിലാണ് ഇയാള്‍ക്കെതിരേ പോക്സോ കേസ് ചുമത്തിയത്. വിവാഹസമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നതാണ് അമ്മയുടെ പരാതി. ചൊവ്വാഴ്ചയാണ് നാടകീയമായ ഈ സംഭവങ്ങൾ അരങ്ങേറിയത്. തട്ടിക്കൊണ്ടുപോകൽ, പോക്സോ നിയമം തുടങ്ങിയ കുറ്റങ്ങള്‍ക്ക് ജയിലിലായ ഭർത്താവിനെ വിട്ടയയ്ക്കാതെ താഴെയിറങ്ങില്ലെന്ന് മണിക്കൂറുകളോളം ഈ യുവതി Read More…

