Movie News

രണ്ടു കുടുംബങ്ങൾക്കിടയിൽ മൂന്നു പ്രണയങ്ങള്‍; പുതിയ ചിത്രവുമായി സാന്ദ്രാ തോമസ്, അനഘ മരുതോര നായിക

സാന്ദ്രാ തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സാന്ദ്രാ തോമസ് നിർമ്മിക്കുന്ന പുതിയ ചിത്രം ആന്റോ ജോസ് പെരേരാ- എബി ട്രീസാപോൾ എന്നിവർ കഥയെഴുതി സംവിധാനം ചെയ്യുന്നു. ഏറെ ശ്രദ്ധിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത മെംബർ രമേശനു ശേഷം ആന്റോ ജോസ് പെരേരയും എബി ട്രീസാ പോളും സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സമീപകാലത്ത് പ്രദർശനത്തിനെത്തി വ്യത്യസ്തമായ അവതരണത്തിലൂടെ കൗതുകമായി മാറിയ നല്ല നിലാവുള്ള രാത്രി എന്ന ചിത്രത്തിനു ശേഷം സാന്ദ്രാ തോമസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. മലയോര മേഖലയുടെ പശ്ചാത്തലത്തിലൂടെയാണ് Read More…

Movie News

വൈറല്‍ സ്‌റ്റെപ്പുമായി ”നീല നിലവി”ന്റെ മേക്കിംഗ് വീഡിയോ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍

നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആര്‍.ഡി.എക്‌സ് വമ്പന്‍ ഹിറ്റായിരുന്നു. ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരായിരുന്നു നായകന്മാരായി എത്തിയത്. മഹിമ നമ്പ്യാരാണ് ചിത്രത്തില്‍ നായികയായി എത്തിയത്. പുറത്തിറങ്ങിയതു മുതല്‍ ചിത്രത്തിലെ ഗാനമായ ”നീല നിലവേ” എന്ന ഗാനം വളരെയേറെ ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു. യൂട്യൂബിലും ഇന്‍സ്റ്റാ റീല്‍സിലുമൊക്കെ വലിയ ഹിറ്റായിരുന്നു ഈ ഗാനം. ഇപ്പോള്‍ ഗാനത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തിറക്കിയിരിയ്ക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഗാനത്തിലെ വൈറല്‍ സ്റ്റെപ്പുകളും ഷെയ്‌ന്റെയും മഹിമയുടേയും കോംബോയും ഒക്കെ ഉള്‍പ്പെടുത്തി കൊണ്ടാണ് Read More…

Featured Movie News

അടിയുടെ കമ്പക്കെട്ട് കഴിഞ്ഞു, ഇനി റൊമാന്‍സ്; ഷെയ്നിന്റെ ‘ഖുർബാനി’ ടീസർ

ആർ.ഡി.എക്സ്. എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ ആക്ഷൻ രംഗങ്ങളിലൂടെ മിന്നിത്തിളങ്ങിയ ഷെയ്ൻ നിഗത്തിന് പുതിയ രൂപവും ഭാവവും പകരുന്ന ചിത്രം എത്തുന്നു ‘കുർബാനി ‘. ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തുവിട്ടു. പ്രധാനമായും യൂത്തിനെ ആകർഷിക്കുന്ന ലൗ സ്റ്റോറിയാണിതെന്ന് ടീസർ വ്യക്തമാക്കുന്നു. നവാഗതനായ ജിയോവി’ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം വർണ്ണചിത്രയുടെ ബാനറിൽ മഹാസുബൈറാണ് നിർമ്മിക്കുന്നത്. യഥാർത്ഥ പ്രണയം ഒരിക്കലും അവസാനിക്കുന്നില്ലായെന്ന ടാഗ് ലൈനോടെയാണ് ഈ ചിത്രത്തിന്റെ അവതരണം. എല്ലാവരും അവഗണിക്കുകയും ഒഴിവാക്കുകയും ചെയ്യുന്ന ഒരു Read More…