ഇന്ത്യന്‍ ചലച്ചിത്ര വ്യവസായത്തിലെ സമാനതകളില്ലാത്ത വിജയത്തിന് പേരുകേട്ട ആഗോള ഐക്കണാണ് ഷാരൂഖ് ഖാന്‍. പത്താന്‍, ജവാന്‍, ഡങ്കി എന്നിവയുള്‍പ്പെടെയുള്ള ബോളിവുഡ് ഹിറ്റുകളുടെ ഒരു പരമ്പരയിലൂടെ 2023 തന്റെ വര്‍ഷമാക്കി മാറ്റാനും ഷാരൂഖ് ഖാന് സാധിച്ചു. ആഗോളതാരമായി മാറിയിട്ടും കിംഗ് ഖാന്‍ ഹോളിവുഡില്‍ ഇതുവരെ ഒരു കൈ നോക്കിയിട്ടില്ല. ഇതിന്റെ കാരണം ഷാരൂഖ് തന്നെ വ്യക്തമാക്കിയിരിയ്ക്കുകയാണ് ഇപ്പോള്‍. ടോം ക്രൂയിസിനെ പോലെ സുന്ദരന്‍ അല്ലാത്തതു കൊണ്ടും ജോണ്‍ ട്രാവോള്‍ട്ടയെപ്പോലെ അസാധാരണമായ നര്‍ത്തകര്‍ അല്ലാത്തതു കൊണ്ടുമാണ് താന്‍ താന്‍ ഹോളിവുഡില്‍ Read More…
Tag: Shah Rukh Khan
ഓം ശാന്തി ഓമില്‍ ദീപിക പദുക്കോണിനെ അവതരിപ്പിച്ചതിന് പിന്നിലെ സത്യം വെളിപ്പെടുത്തി സംവിധായിക ഫറാ ഖാന്‍
മികച്ച സിനിമകള്‍ ചെയ്ത് ആരാധകരുടെ ഇഷ്ടം നേടിയ സംവിധായക ആണ് ഫറ ഖാന്‍. കൊറിയോഗ്രാഫര്‍ എന്ന നിലയില്‍ നിന്ന് ഡയറക്ടര്‍ എന്ന നിലയിലേക്ക് എത്തിയ സംവിധായികയാണ് ഫറ. ഷാരൂഖ് ഖാനും ദീപിക പദുക്കോണും അഭിനയിച്ച ഓം ശാന്തി ഓം ഫറ ഖാന്റെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്ന് കൂടിയാണ്. തന്റെ സമീപകാല അഭിമുഖങ്ങളിലൊന്നില്‍, ഷാരൂഖ് ഖാനൊപ്പം ശാന്തി പ്രിയയുടെ വേഷത്തിനായി ദീപിക പദുക്കോണിനെ തിരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്ന് ഫറ തുറന്നു പറഞ്ഞിരുന്നു. ദീപിക പദുക്കോണിന്റെ ആദ്യ ചിത്രമായിരുന്നു ഓം ശാന്തി Read More…
‘ഷാരൂഖ് ഖാന്റെ പത്താന്‍ പോലുള്ള സിനിമകള്‍ താങ്കള്‍ ചെയ്യണം” ; ആരാധകന്റെ കമന്റിന് ആമിര്‍ഖാന്റെ മറുപടി ഇങ്ങനെ
ബോളിവുഡിലെ മൂന്ന് ഖാന്‍മാരായ ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍ എന്നിവര്‍ ഗുജറാത്തിലെ ജാംനഗറില്‍ അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങളില്‍ ഒരുമിച്ച് എത്തിയത് അപൂര്‍വ്വ കാഴ്ച തന്നെയായിരുന്നു. അടുത്തിടെ, മുന്‍ ഭാര്യ കിരണ്‍ റാവു സംവിധാനം ‘ലാപത ലേഡീസ്’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പ്ലാനുകളുടെ ഭാഗമായി ആമിര്‍ ഖാന്‍ ഇന്‍സ്റ്റാഗ്രാമില്‍ ഒരു തത്സമയ സെഷന്‍ നടത്തിയിരുന്നു. നിരവധി ചോദ്യങ്ങളാണ് ആരാധകര്‍ അദ്ദേഹത്തോട് ആരാഞ്ഞത്. എന്നാല്‍ അതില്‍ ഒരു ആരാധകന്‍ ചോദിച്ച ചോദ്യം Read More…
ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടന്‍, മിനിറ്റിന് 4.5 കോടി; ഷാരൂഖോ വിജയ്‌യോ പ്രഭാസോ രജനിയോ അല്ലami
ഏകദേശം മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് ഒരു ഇന്ത്യന്‍ നടന്‍ ആദ്യമായി ഒരു സിനിമയുടെ പ്രതിഫലത്തിന്റെ കാര്യത്തില്‍ ഒരു കോടി രൂപ കടന്നത്. അതിന് ശേഷം ഇന്ത്യന്‍ സൂപ്പര്‍ താരങ്ങള്‍ ഈടാക്കുന്ന ഫീസ് പത്തിരട്ടിയും നൂറും വര്‍ധിച്ചു. ഒരു സിനിമയ്ക്ക് 100 കോടിയിലധികം രൂപയാണ് വമ്പന്‍ താരങ്ങള്‍ വാങ്ങുന്നത്. എന്നാല്‍ ഈ താരങ്ങള്‍ക്കിടയിലും തന്റെ അതിഥി വേഷത്തിന് മിനിറ്റിന് 4.50 കോടി രൂപ പ്രതിഫലം വാങ്ങിയ ഒരു താരമുണ്ട്. ആമിര്‍ ഖാന്‍, ഷാരൂഖ് ഖാന്‍, പ്രഭാസ്, രജനീകാന്ത്, സല്‍മാന്‍ Read More…
പതിനെട്ടാം വയസ്സില്‍ പഴക്കച്ചവടക്കാരന്‍ ; ഷാരൂഖിന്റെയും അമീര്‍ഖാന്റെ സഹതാരം; ഇപ്പോള്‍ 110 കോടിയുടെ കമ്പനി സ്വന്തം
ബോളിവുഡില്‍, അമിതാഭ് ബച്ചന്‍, അക്ഷയ് കുമാര്‍, ഷാരൂഖ് ഖാന്‍ തുടങ്ങിയവര്‍ ബോളിവുഡില്‍ വലുതാകുന്നതിന് മുമ്പ് ചെറിയ ജോലികള്‍ ചെയ്തിരുന്നവരാണ്. വന്‍ ബോക്സ് ഓഫീസ് ബ്ലോക്ക്ബസ്റ്ററുകളില്‍ രണ്‍ബീര്‍ കപൂര്‍, ആമിര്‍ ഖാന്‍, ഷാരൂഖ് ഖാന്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം സ്‌ക്രീന്‍ സ്‌പേസ് പങ്കിടുന്നതിന് മുമ്പ് പതിനെട്ടാം വയസ്സില്‍ പഴങ്ങള്‍ വിറ്റിരുന്ന ഒരു നടന്‍ കൂടിയുണ്ട്. ബോളിവുഡില്‍ അനേകം ചിത്രങ്ങളില്‍ താരം പ്രവര്‍ത്തിച്ച കുനാല്‍ കപൂര്‍. അന്ന് പഴങ്ങള്‍ വിറ്റു നടന്നയാള്‍ ഇപ്പോള്‍ സിനിമയിലും ബിസിനസിലും താരമാണ്. രംഗ് ദേ Read More…
അമീര്‍ഖാന്‍ തള്ളിയ രണ്ടു സിനിമകളില്‍ നായകനായത് ഷാരൂഖ്; രണ്ടും ബോളിവുഡില്‍ സൂപ്പര്‍ഹിറ്റുകളായി
ചിലരെ വലിയ ഉയരങ്ങളില്‍ എത്തിക്കുകയും ചിലരെ താഴെ നിന്ന് ഉയരാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്നു എന്നതാണ് സിനിമയിലെ യാദൃശ്ചികത. 30 വര്‍ഷം മുമ്പ് അമീര്‍ഖാന്‍ തള്ളിയ കഥപാത്രം ഷാരൂഖിന് വന്‍ നേട്ടമായി മാറിയതിന്റെ കഥ ഓര്‍ത്തെടുക്കുകയാണ് കഴിഞ്ഞകാല സൂപ്പര്‍നായിക ജൂഹി ചൗള. ബാസിഗറിലൂടെ നായകനായി ബോളിവുഡില്‍ വന്‍ പേര് നേടി നില്‍ക്കേ ഷാരൂഖ് ‘ഡര്‍’ എന്ന സിനിമയില്‍ സണ്ണി ഡിയോളിന്റെ പ്രതിനായക വേഷത്തിലും എത്തിയിരുന്നു. ഈ സിനിമയില്‍ ഷാരൂഖ് വന്നതിനെക്കുറിച്ച് സിനിമയുടെ മുപ്പതാം വാര്‍ഷികത്തിലാണ് ജൂഹി അനുസ്മരിച്ചത്. ശരിക്കും Read More…
ഏഷ്യയില്‍ ഏറ്റവും പ്രതിഫലം പറ്റുന്ന സിനിമാതാരം ആരാണെന്നറിയാമോ? ക്ലൂ തരാം, ഷാരൂഖല്ല പ്രഭാസുമല്ല
ഏഷ്യയില്‍ ഏറ്റവും പ്രതിഫലം പറ്റുന്ന സിനിമാതാരം ആരാണെന്നറിയാമോ? 1000 കോടി സമ്പാദിച്ച ജവാന്‍ താരം ഷാരൂഖ്, ബാഹുബലി താരം പ്രഭാസ്, ലിയോയിലൂടെ വിജയ്, ഇവരാരുമല്ലെങ്കില്‍ ഏതെങ്കിലും കെ. ഡ്രാമയിലെ കൊറിയന്‍ താരം എന്നെല്ലാമാണോ നിങ്ങളുടെ ഉത്തരം. എന്നാല്‍ ഇവരൊന്നുമല്ല. ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്റെ റെക്കോര്‍ഡ് നേടിയ നടന്റെ പേര് അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും. നയന്‍താര, വിജയ് സേതുപതി എന്നിവരെല്ലാം അണിനിരന്ന ആറ്റ്‌ലി സംവിധാനം ചെയ്ത ജവാന് വേണ്ടി ഷാരൂഖ് ഖാന്‍ വാങ്ങിയ പ്രതിഫലം Read More…
2023 ഷാരുഖ് തൂക്കുമോ? ഡങ്കിയുടെ റിലീസിങ്ങ് തിയതി പ്രഖ്യാപിച്ചു
2023 തീര്‍ച്ചയായും ഷാരുഖ് ഖാന്റെ വര്‍ഷമാണ്. പഠാന്‍ പിന്നാലെ ജവാന്‍ എന്ന കണക്കില്‍ രണ്ട് സൂപ്പര്‍ ഹിറ്റുകളാണ് ഷാരുഖിന്റെതായി ഈ വര്‍ഷം പുറത്തിറങ്ങിയത്. ഇനി ഡങ്കിയാണ് താരത്തിന്റെതായി റിലീസ് ചെയ്യാനുള്ളത്. രാജ്കുമാര്‍ ഹിരാനിയുടെ കോമഡി ഡ്രാമയായ ഡങ്കി ഡിസംബര്‍ 22-ന് ഇന്ത്യയില്‍ റലീസ് ചെയ്യും. ഇന്ത്യന്‍ തിയേറ്ററുകളില്‍ എത്തുന്നതിന് ഒരു ദിവസം മുമ്പ് ഡിസംബര്‍ 21-ന് ചിത്രം വിദേശത്ത് റിലീസ് ചെയ്യുമെന്നാണ് വെളിപ്പെടുത്തല്‍. ചിത്രത്തിന്റെ ഇന്റര്‍നാഷ്ണല്‍ റിലീസിങ്ങ് പോസ്റ്റര്‍ ഇന്ന് പുറത്തുവിട്ടു. പട്ടാളവേഷം ധരിച്ച ഒരു ബാഗ് Read More…
‘‘കരണ്‍ എന്റെ സുഹൃത്തല്ല, എന്റെ സുഹൃത്തിന്റെ മകനാണ്…’’- കരണ്‍ ജോഹറിനെക്കുറിച്ചുള്ള ഷാരൂഖ് ഖാന്റെ വാക്കുകള്‍ വൈറല്‍
ബോളിവുഡിന് ഏറെയിഷ്ടമുള്ള താരമാണ് സംവിധായകനും അവതാരകനുമായ കരണ്‍ ജോഹര്‍. പ്രണയസിനിമകളുടെ കാല്പനിക നിര്‍മ്മാതാവായ യാഷ് ജോഹറിന്റെ മകനായ കരണ്‍ അഭിനയത്തിലൂടെയാണ് ആദ്യം വെള്ളിത്തിരയിലെത്തുന്നത്. ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖ് ഖാന്റെ സുഹൃത്തായി ‘ദില്‍വാലെ ദുല്‍ഹാനിയ ലേ ജായേഗേ’ എന്ന ചിത്രത്തിലൂടെയാണ് കരണ്‍ സിനിമയിലെത്തുന്നത്. പിന്നീട് ഒന്നു രണ്ട് സിനിമകളില്‍ തെളിഞ്ഞെങ്കിലും തന്റെ മേഖല സംവിധാനമാണെന്ന് തിരിച്ചറിഞ്ഞ താരം അവിടെ തന്റെ സ്ഥാനം നേടിയെടുത്തു. അതോടെ കരണ്‍ തന്റെ മേഖലകളില്‍ തിളങ്ങാന്‍ തുടങ്ങി. ഇപ്പോള്‍ ഷാരൂഖ് ഖാനും കരൺ Read More…