തൃശൂര്‍: കലുങ്ക് സഭയിലെ വിവാദങ്ങള്‍ തിരിച്ചടിയാകുമെന്ന് തിരിച്ചറിഞ്ഞ്, പകരം പഴയ സംവാദ പരിപാടിയായ ‘എസ്ജി കോഫി ടൈംസ്’ വീണ്ടും ആരംഭിക്കാൻ സുരേഷ് ഗോപി. ‘എസ്ജി കോഫി ടൈംസ്’ വീണ്ടും തുടങ്ങുമെന്ന് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ സുരേഷ് ഗോപി ഇക്കാര്യം സ്ഥിരീകരിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ നടത്തിയിരുന്ന പരിപാടി ആയിരുന്നു എസ്ജി കോഫി ടൈംസ്. കലുങ്ക് സംവാദത്തിലെ വിവാദങ്ങള്‍ തിരിച്ചടിയായെന്നു ബിജെപിക്കുള്ളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണം ലക്ഷ്യമിട്ട് ജനസമ്പര്‍ക്ക പരിപാടിയെന്ന നിലയ്ക്കാണ് ‘എസ് ജി കോഫി ടൈംസ്’ പദ്ധതിയിട്ടിരിക്കുന്നത്. Read More…

