അപൂര്‍വ്വമായി ഇരു കൃഷ്ണമണികള്‍ വ്യത്യസ്തമായ അവസ്ഥയുള്ള ഏഴുവയസ്സുകാരി പെണ്‍കുട്ടി സോഷ്യല്‍മീഡിയയില്‍ ട്രെന്റിംഗാകുന്നു. ജന്മനായുള്ള ഹെറ്ററോക്രോമിയ എന്ന അപൂര്‍വ്വ അവസ്ഥ മൂലം ഒരു കണ്ണിലെ കൃഷ്ണമണിക്ക് ചാരനിറവും മറ്റേത് കറുപ്പു നിറവുമുള്ള സിസി എന്ന് വിളിപ്പേരുള്ള പെണ്‍കുട്ടിയാണ് ശ്രദ്ധേയയാകുന്നത്. കിഴക്കന്‍ ചൈനയിലെ ജിയാങ്‌സി പ്രവിശ്യയില്‍ താമസിക്കുന്ന ഈ ഏഴുവയസ്സുകാരി സ്‌കൂളില്‍ സഹപാഠികള്‍ക്കിടയില്‍ ആരാധനാപാത്രമായി മാറുന്നതിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായി. പെണ്‍കുട്ടിക്ക് ജനനം മുതല്‍ ഹെറ്ററോക്രോമിയ ബാധിച്ചിട്ടുണ്ടെന്ന് ജിമു ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വര്‍ഷങ്ങള്‍ക്ക് മുമ്പാണ്, മകളുടെ Read More…