Featured Sports

അന്ന്‌ സീറോ, ഇന്ന്‌ ഹീറോ ; ഇന്ത്യന്‍ ബൗളര്‍മാരുടെ ക്ഷമ പരീക്ഷിച്ച് മുത്തുസാമി

ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സ് 489 റണ്ണിന്‌ അവസാനിച്ചു. കന്നി ടെസ്‌റ്റ് സെഞ്ചുറിയടിച്ച സെനുരന്‍ മുത്തുസാമിയും (206 പന്തില്‍ രണ്ട്‌ സിക്‌സറും 10 ഫോറുമടക്കം 109) ഏകദിന ശൈലിയില്‍ 91 പന്തില്‍ ഏഴ്‌ സിക്‌സറും ആറ്‌ ഫോറുമടക്കം 93 റണ്ണെടുത്ത മാര്‍കോ യാന്‍സനുമാണു ദക്ഷിണാഫ്രിക്കയെ തകര്‍ച്ചയില്‍നിന്നു മികച്ച സ്‌കോറിലേക്കെത്തിച്ചത്‌. സെനുരാന്‍ മുത്തുസാമിയും യാന്‍സനും ചേര്‍ന്ന്‌ ഇന്ത്യന്‍ ബൗളര്‍മാരുടെ ക്ഷമ പരീക്ഷിച്ചു. ആറിന്‌ 246 റണ്‍ എന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്കയെ രക്ഷിച്ചെടുത്തത്‌ ഇന്ത്യന്‍ വംശജനായ Read More…