ലോകത്തിലെ ആദ്യത്തെ ഓട്ടോണമസ് വാഹനം, അതായത് ഉടമയുടെ വീട്ടിലേയ്ക്ക് സ്വയം ഓടിച്ചുപോകുന്ന കാർ ടെസ്‌ല പുറത്തിറക്കി. ടെക്‌സാസിലെ ഓസ്റ്റിനിലുള്ള കമ്പനിയുടെ ഗിഗാഫാക്ടറിയിൽ നിന്ന് ഏകദേശം 30 മിനിറ്റ് അകലെയുള്ള ഒരു ഉപഭോക്താവിന്റെ വീട്ടിലേക്ക് സെൽഫ് ഡ്രൈവിംഗ് ടെസ്‌ല മോഡൽ വൈ, ഹൈവേകൾ, കവലകൾ, ട്രാഫിക് സിഗ്നലുകൾ, നഗര തെരുവുകൾ എന്നിവയെല്ലാം തരണം ചെയ്ത് യാത്ര ചെയ്തു. ചരിത്ര നാഴികക്കല്ലായ ഈ സംഭവം ഓൺലൈനിൽ വ്യാപകമായി പങ്കിട്ടു, ടെസ്‌ല ശനിയാഴ്ച 30 മിനിറ്റ് ദൈർഘ്യമുള്ള ഒരു പൂർണ്ണ വീഡിയോയും Read More…

