Crime

‘‘എന്റെ പിള്ളേരേ തടയുന്നോടാ…? നിന്നെക്കൊണ്ട് എന്റെ ഷൂസ് തുടപ്പിക്കും” സുരക്ഷാ ജീവനക്കാരോട് തട്ടിക്കയറി യുവതി- വീഡിയോ

ഗ്രേറ്റർ നോയിഡ വെസ്റ്റിലെ സൊസൈറ്റിയിൽ യുവതി സുരക്ഷാ ജീവനക്കാരുമായി തർക്കിക്കുകയും ആക്രമിക്കാൻ മുതിരുകയും ചെയ്തതായി ആരോപിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. ബിസ്രഖ് പോലീസ് സ്റ്റേഷൻ പരിധിയിലെ സെഞ്ചുറിയൻ പാർക്ക് ടെറസ് ഹോംസിൽ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. യുവതി ഓൺലൈനിൽ ഓർഡർ ചെയ്ത ഭക്ഷണം എത്തിക്കാനെത്തിയ ഡെലിവറി എക്സിക്യൂട്ടീവിനെ സൊസൈറ്റി ഗേറ്റിൽ സുരക്ഷാ ജീവനക്കാർ തടഞ്ഞതാണ് തർക്കത്തിന് തുടക്കമിട്ടതെന്ന് പോലീസ് പറഞ്ഞു. ഡെലിവറി വൈകിയതിൽ പ്രകോപിതയായ യുവതി ഗേറ്റിലെത്തി ജീവനക്കാരുമായി ചോദ്യം ചെയ്യുകയും ഇത് Read More…