ഹൈദരാബാദിലെ ഒരു റെസിഡൻഷ്യൽ സൊസൈറ്റിയിൽ രാത്രി ഡ്യൂട്ടിക്കിടെ കൊതുകുവലയ്ക്കുള്ളിലിരുന്ന് ജോലി ചെയ്യുന്ന സെക്യൂരിറ്റി ഗാർഡിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സുരാജ് കുമാർ ബൗദ്ധ് എന്നയാൾ എക്സിൽ (X) പങ്കുവെച്ച ഈ ദൃശ്യം സെക്യൂരിറ്റി ജീവനക്കാരുടെ ദുരിതപൂർണ്ണമായ തൊഴിൽ സാഹചര്യങ്ങളെക്കുറിച്ചുള്ള വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. വീഡിയോയിൽ, ഒരു സ്ത്രീ സെക്യൂരിറ്റി ഗാർഡിനോട് സംസാരിക്കുന്നത് കാണാം. ഉറക്കമിളച്ച് ജോലി ചെയ്യേണ്ടി വരുന്ന ഗാർഡ് കൊതുകുകടിയിൽ നിന്ന് രക്ഷപ്പെടാനായി കസേരയ്ക്ക് ചുറ്റും കൊതുകുവല കെട്ടി അതിനുള്ളിലിരുന്നാണ് ഡ്യൂട്ടി ചെയ്യുന്നത്. “ഇന്ത്യയിലെ Read More…

