ഫ്രാൻസിലെ കലാപത്തിനിടെ ആഡംബര കടയുടെ ശക്തമായ ചില്ല് തകർക്കാൻ പ്രക്ഷോഭകർ നടത്തിയ ശ്രമം പരാജയപ്പെട്ടു. ഇതോടെ ഈ ചില്ലിന്റെ അവിശ്വസനീയമായ കരുത്ത് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാവുകയും ചൈനയിലെ ഒരു ഗ്ലാസ് നിർമാണ കമ്പനിക്ക് അപ്രതീക്ഷിതമായി വൻ പ്രചാരം ലഭിക്കുകയും ചെയ്തു. ആയുധങ്ങൾ ഉപയോഗിച്ച് ചില്ലിൽ പലതവണ ആഞ്ഞടിച്ചിട്ടും അത് തകരാതെ ഉറച്ചുനിന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. പരസ്യങ്ങൾക്കായി ഒരു രൂപ പോലും ചെലവാക്കാതെ തന്നെ കമ്പനിക്ക് വലിയ ലോകശ്രദ്ധ നേടാൻ കഴിഞ്ഞെന്നാണ് ജനങ്ങളുടെ പ്രതികരണം. Read More…

