അപ്രതീക്ഷിതമായുണ്ടാകുന്ന ചില അടുപ്പങ്ങള്‍ കുടുംബബന്ധങ്ങളിലുണ്ടാക്കുന്ന വിള്ളലുകള്‍ തീരെചെറുതല്ല. ഇത്തരമൊരു വാര്‍ത്തയാണ് യുഎസ്എയിലെ ഫ്ലോറിഡയില്‍ നിന്നും പുറത്തുവരുന്നത്. അമ്മായിയച്ഛനും മരുമകളും തമ്മിലുണ്ടായ പ്രണയബന്ധം ആ കുടുംബത്തെ തന്നെ തകര്‍ത്തുകളഞ്ഞു. ഭര്‍ത്താവിനെ ഉപേക്ഷിച്ച മരുമകളും ഭാര്യയെ ഉപേക്ഷിച്ച അമ്മായിയച്ഛനും പുതിയ ബന്ധം തുടങ്ങിയെങ്കിലും ഒടുവില്‍ വധശ്രമക്കുറ്റത്തിലേക്കുവരെ കാര്യങ്ങള്‍ ചെന്നെത്തിയെന്നാണ് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇംഗ്ലണ്ട് സ്വദേശിയായ 62കാരന് മാര്‍ക്ക് ഗിബ്ബണും 33വയസുകാരിയായ മരുമകള്‍ ജാസ്മിന് വൈല്‍ഡുമായി പ്രണയം ആരംഭിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. രഹസ്യ കണ്ടുമുട്ടലുകളും അവധിയാഘോഷവുമെല്ലാം തകൃതിയായി നടന്നു. Read More…

