അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ട്വന്റി20 മത്സരത്തില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ മികച്ച ജയം. അഫ്ഗാനിസ്ഥാന്‍ മുന്നോട്ടുവെച്ച 160 റണ്‍സ് വിജയലക്ഷ്യം 14.5 ഓവറില്‍ ഇന്ത്യ മറികടന്നു. മലയാളി താരം സഞ്ജു സാംസണിന്റെ മിന്നുന്ന അര്‍ധസെഞ്ചുറിയാണ് ഇന്ത്യന്‍ ജയം എളുപ്പമാക്കിയത്. ഈ പ്രധാന മത്സരത്തിലെ മികച്ച പ്രകടനത്തിലൂടെ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് ബാറ്റുകൊണ്ട് മറുപടി നല്‍കാനും സഞ്ജുവിന് കഴിഞ്ഞു. ഇന്ത്യക്കായി ഓപ്പണറായി കളത്തിലെത്തിയ സഞ്ജു അഫ്ഗാന്‍ ബൗളര്‍മാരെ കടന്നാക്രമിക്കുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ പതറിയെങ്കിലും പിന്നീട് സിക്സറുകളും ഫോറുകളുമായി താരം മൈതാനത്ത് Read More…

