ഓണമെന്നോര്‍ക്കുമ്പോള്‍ തന്നെ മലയാളിക്ക് ഓര്‍മ്മ വരുന്നത് ഓണസദ്യയായിരിക്കും. കാണം വിറ്റും ഓണം ഉണ്ണണം എന്ന് പഴമക്കാര്‍ പറയുന്നത് കേട്ടിട്ടില്ലേ. എന്നാല്‍ കാലം മാറിയപ്പോള്‍ ചൊല്ലും ഒന്ന് മാറി. കടല്‍ കടന്ന് മഞ്ഞുള്ള നാട്ടില്‍ എത്തിയാലും ഓണം ഉണ്ണണം എന്നാക്കി മാറ്റേണ്ടിയിരിക്കുന്നു. അതിനുള്ള തെളിവാണ് ഗൂഗിള്‍ സെര്‍ച്ചില്‍ തെളിഞ്ഞിരിക്കുന്നത്. 2024ല്‍ ലോകത്ത് രണ്ടാമതായി ഏറ്റവും അധികം ആളുകള്‍ ‘നിയര്‍ മി’ (എനിക്ക് ഏറ്റവും അടുത്ത്) അന്വേഷിച്ചത് ഓണസദ്യയ്ക്ക് വേണ്ടിയാണ്. ഗൂഗിളില്‍ അധികം ആളുകള്‍ അന്വേഷിച്ച ഒന്നായി ഓണസദ്യ മാറി. Read More…