കാശിപുരില്‍ പെണ്‍കുഞ്ഞിനു ജന്മം നല്‍കിയ ‘ദേഷ്യത്തില്‍’ യുവതിയെ സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് അതിക്രൂര ആക്രമണത്തിനിരയാക്കി ഭര്‍ത്താവ്. ഉത്തരാഖണ്ഡിലെ കാശിപുര്‍ സ്വദേശിയായ ഹര്‍ജീന്ദര്‍ കൗറിനാണ് പെണ്‍കുഞ്ഞ് ജനിച്ചതിന്റെ പേരില്‍ ഭര്‍ത്താവില്‍നിന്നും ഭര്‍ത്തൃവീട്ടുകാരില്‍നിന്നും ക്രൂരപീഡനം ഏറ്റുവാങ്ങേണ്ടിവന്നത്. സ്ത്രീധനമായി ഭര്‍തൃവീട്ടുകാര്‍ അഞ്ചു ലക്ഷം രൂപയും സ്വര്‍ണവും ആവശ്യപ്പെട്ടതായും പെണ്‍കുഞ്ഞിന് ജന്മം നല്‍കിയപ്പോള്‍ അവര്‍ തന്നെ മര്‍ദിച്ചതായും യുവതി ആരോപിച്ചു. ആക്രമണദൃശ്യങ്ങളടക്കം തെളിവായി ഹാജരാക്കിയതോടെ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹര്‍ജീന്ദര്‍ കൗറിനെ ഭര്‍ത്താവ് വീടിനുള്ളില്‍ നിലത്തിട്ട് മുടിയില്‍ പിടിച്ച് വലിച്ചിഴയ്ക്കുന്നത് വീഡിയോ Read More…