രാത്രി വൈകി കാപ്പി കുടിക്കുന്നത് ഉറക്കം നഷ്ടപ്പെടുത്തുക മാത്രമല്ല, സ്ത്രീകളിൽ അവിവേകപരമായ തീരുമാനങ്ങൾ എടുക്കാനും അപകടസാധ്യതയുള്ള പെരുമാറ്റങ്ങൾക്കും കാരണമാകുമെന്ന് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. ഉറക്കമില്ലായ്മ, അസ്വസ്ഥത, അടുത്ത ദിവസത്തെ തളർച്ച എന്നിവയാണ് സാധാരണയായി കഫീൻ മൂലമുണ്ടാകുന്ന പാർശ്വഫലങ്ങളായി നമ്മൾ കരുതുന്നത്. എന്നാൽ ടെക്സസ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ, രാത്രിയിലെ കഫീൻ ഉപയോഗം തലച്ചോറിന്റെ നിയന്ത്രണത്തെ ബാധിക്കുമെന്നും ഇത് സ്ത്രീകളിൽ പെട്ടെന്നുള്ള എടുത്തുചാട്ടത്തിനും വിവേചനരഹിതമായ പെരുമാറ്റത്തിനും വഴിയൊരുക്കുമെന്നും കണ്ടെത്തി. ഫ്രൂട്ട് ഫ്ലൈകളിൽ (Drosophila melanogaster) നടത്തിയ പരീക്ഷണത്തിലാണ് Read More…

