Crime

ജീവനൊടുക്കി 11കാരി: കുടുംബാംഗത്തിന്റെ ലൈംഗിക പീഡനത്തെ തുടർന്നെന്ന് സ്കൂൾ അധികൃതർ

ടെക്സസിൽ കഴിഞ്ഞ മാസം ജോസ്‌ലിൻ റോജോ കരാൻസ എന്ന 11 കാരി ആത്മഹത്യ ചെയ്തത് ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിത പെൺകുട്ടിയുടെ മരണത്തിൽ നിർണായക വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് സ്കൂൾ അധികൃതർ. ജോസ്ലിനെ ഒരു കുടുംബാംഗം ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നു എന്നാണ് ജോസ്ലിൻ പഠിച്ച യുഎസിലെ സ്‌കൂൾ അധികാരികൾ സ്ഥിരീകരിച്ചിരിക്കുന്നത്. ജോസ്ലിന്റെ ഇമിഗ്രേഷൻ സ്റ്റാറ്റസിന്റെ പേരിൽ സഹപാഠികളിൽ ചിലർ അവളെ ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് ഗെയ്‌നസ്‌വില്ലെ ഇൻഡിപെൻഡന്റ് സ്‌കൂൾ അന്വേഷണം ആരംഭിച്ചത്. തുടർന്നാണ് കുടുംബാംഗത്തിന്റെ പീഡനത്തിൽ മനംനൊന്താണ് ജോസ്ലിൻ Read More…