Featured Good News

38 വർഷത്തെ കരിയറിലെ അവസാനത്തെ മണി മുഴക്കി ‘ദാസ് അങ്കിൾ’; ആ നിമിഷം അവിസ്മരണീയമാക്കി വിദ്യാര്‍ഥികള്‍- വൈറലായി വീഡിയോ

38 വർഷത്തെ സേവനത്തിന് ശേഷം ഒരു സ്കൂൾ പ്യൂൺ അവസാനമായി മണി മുഴക്കുന്ന ഹൃദയസ്പർശിയായ വീഡിയോ ഇന്റർനെറ്റിൽ തരംഗമായി. സാധാരണമെന്ന് തോന്നാം, എന്നാല്‍ ദാസ് അങ്കിള്‍ എന്ന് കുട്ടികള്‍ വിളിക്കുന്ന ബെംഗളൂരുവിലെ ബിഷപ്പ് കോട്ടണ്‍ സ്‌കൂളില്‍ നിന്നുള്ള ഈ പ്യൂണിന്റെ ജീവിതത്തിലെ സുപ്രധാനമായൊരു കാര്യത്തെ അവിസ്മരണീയമാക്കിയിരിക്കുകയാണ് വിദ്യാര്‍ഥികള്‍. തന്റെ കരിയറിലെ അവസാനത്തെ ബെല്ലടിക്കാന്‍ തയ്യാറായി നില്‍ക്കവെ ചുറ്റിലും നിന്ന് കൗണ്ട് ഡൗണ്‍ നടത്തുകയാണ് വിദ്യാര്‍ഥികള്‍. പ്യൂണ്‍ ബെല്ലടിക്കാന്‍ തുടങ്ങിയതോടെ എല്ലാവരും കൈയടിച്ച് പ്രോത്സാഹിപ്പിച്ചു. ആ പ്രവൃത്തി ചെയ്യുമ്പോള്‍ Read More…