Featured Good News

ദേശീയഗാനം മുഴങ്ങി, പകുതി വഴിയിൽ നിശ്ചലമായി ഒരോട്ടം; വൈറലായി ഈ കൊച്ചു മിടുക്കന്റെ ‘സല്യൂട്ട്’- വീഡിയോ

സ്കൂൾ അങ്കണത്തിൽ നടന്ന തികച്ചും സാധാരണമായ ഒരു പ്രഭാതം അപ്രതീക്ഷിതമായാണ് ഒരു വൈറൽ നിമിഷമായി മാറിയത്. ദേശീയഗാനം കേട്ടയുടനെ ഓടിക്കൊണ്ടിരുന്ന ഒരു കൊച്ചു വിദ്യാർത്ഥി പെട്ടെന്ന് നിശ്ചലനായി നിൽക്കുന്ന കാഴ്ചയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. സ്കൂൾ ഗ്രൗണ്ടിൽ കുട്ടികൾ ഓടിക്കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് സ്പീക്കറിലൂടെ ദേശീയഗാനം മുഴങ്ങിയത്. പതിവുപോലെ കുട്ടികളെല്ലാം അറ്റൻഷനായി നിന്നു. എന്നാൽ ഓട്ടത്തിനിടയിൽ പെട്ടുപോയ ഒരു കുട്ടി, ഒരു കാൽ ഉയർത്തിയും ശരീരം മുന്നോട്ട് ആഞ്ഞും കൈകൾ ചലനത്തിനിടയിൽ വിറങ്ങലിച്ചും അതേപടി നിന്നുപോയി. തന്റെ നിൽപ്പ് ശരിയാക്കാൻ Read More…