Featured Good News

കശ്മീരിലെ ‘തേനീച്ച റാണി’; തേന്‍ ബിസിനസില്‍ പുരുഷമേധാവിത്വത്തെ വെല്ലുവിളിച്ച് സാനിയ സെഹ്റ

സമൂഹം പിന്തുടരുന്ന പതിവുവഴികളുടെ ഭാരമില്ലാതെ സ്ത്രീകള്‍ നിശ്ചയദാര്‍ഡ്യത്തോടെ അവരുടെ അഭിനിവേശത്തെ പിന്തുടരുമ്പോള്‍ എന്തും നേടാനാകും. അതുകൊണ്ടാണ് കശ്മീരിലെ പച്ചപുതച്ച താഴ്വരകള്‍ക്ക് നടുവില്‍, ശ്രീനഗറിന്റെ പ്രാന്തപ്രദേശങ്ങളില്‍ നിന്നുള്ള 20 കാരിയായ സാനിയ സെഹ്റ ബിസിനസ് രംഗത്തെ പുരുഷമേധാവിത്വത്തെ വെല്ലുവിളിക്കുന്നത്. തേനീച്ച വളര്‍ത്തലിന്റെ മേഖലയില്‍ വിജയകരമായ ബിസിനസ്സ് അവര്‍ കെട്ടിപ്പടുത്തു. ശ്രീനഗറിലെ ബല്‍ഹാമ പ്രദേശത്ത് താമസിക്കുന്ന സാനിയ ചെറുപ്പം മുതലേ തേനീച്ച വളര്‍ത്തലില്‍ ഏര്‍പ്പെട്ടിരുന്നു. തേനീച്ചഫാമില്‍ പിതാവ് ജോലി ചെയ്യുന്നത് ശ്രദ്ധയോടെ നിരീക്ഷിച്ചാണ് അത് അവള്‍ പഠിച്ചെടുത്തത്. അവളുടെ പിതാവ് Read More…