യുവതാരങ്ങളായ വൈഭവ് സൂര്യവംശിയെയും അഭിഷേക് ശർമ്മയെയും പ്രശംസിച്ചതിനൊപ്പം അവരുടെ ബാറ്റിംഗിലെ ചില ആശങ്കകളും പങ്കുവെച്ച് മുൻ ഇന്ത്യൻ ഓൾറൗണ്ടർ സന്ദീപ് പാട്ടീൽ . രണ്ടുപേരും അപകടകാരികളായ ബാറ്റര്മാരാണെങ്കിലും, വിദേശത്തെ പേസിന് അനുകൂലമായ സാഹചര്യങ്ങളിൽ കളിക്കാൻ പ്രയാസപ്പെടുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജൂലൈയിൽ നടന്ന ഇംഗ്ലണ്ട് പര്യടനത്തിൽ നാട്ടിലെ മികവ് പുറത്തെടുക്കാൻ അഭിഷേകിന് സാധിച്ചിരുന്നില്ല. അതേ പരമ്പരയിൽ അരങ്ങേറിയ സൂര്യവംശിയുടെ കാര്യവും ഇതുതന്നെയായിരുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അഞ്ച് മത്സരങ്ങളിൽ നിന്ന് 131 റൺസാണ് അഭിഷേക് നേടിയതെങ്കിൽ, മൂന്ന് മത്സരങ്ങളിൽ നിന്ന് Read More…

