ജനിക്കുമ്പോൾ തന്നെ ഉടലോ തലയോ പരസ്പരം ചേര്‍ന്ന നിലയിലുള്ള ഇരട്ടകുട്ടികളുണ്ടാകാറുണ്ട്. അത്തരത്തില്‍ ജനിക്കുന്നവരെ വേര്‍പ്പെടുത്തുന്നതിനുള്ള പ്രക്രിയ വളരെ പ്രയാസകരവും അപകടകരവുമാണ്. എല്ലാ കാര്യങ്ങളിലും ഒന്നിച്ചായതിനാല്‍, മറ്റുള്ളവരുടെ സഹായത്തെ ആശ്രയിക്കേണ്ടവരും. എന്നാല്‍ ഇത് പ്രായോഗികമായി വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. അങ്ങനെ ജനിച്ച രണ്ട് പേരായിരുന്നു എമ്മനും സാഷ്യ മൊവാട്ടും. ഇവര്‍ ജനിച്ചത് നട്ടെല്ലുകള്‍ ചേര്‍ന്ന നിലയിലാണ്. 2001ല്‍ യു കെയില്‍ ജനിച്ച സഹോദരിമാര്‍ ജനിച്ച് മൂന്നു മാസം പ്രായമായപ്പോള്‍ തന്നെ വളരെ നിര്‍ണായകമായ ഒരു ശസ്ത്രക്രിയയിലൂടെ വേര്‍പിരിഞ്ഞു. ബിർമിംഗ്ഹാമിൽ Read More…