മലയാളത്തില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് നടി സംയുക്ത മേനോന്‍ അന്യഭാഷയിലേക്ക് ഇറങ്ങിയത്. 2022ല്‍ ഭീംല നായക് എന്ന ചിത്രത്തിലൂടെ തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. പക്ഷേ ആ സിനിമാവേദിയുമായി പൊരുത്തപ്പെട്ടുപോകാന്‍ ബുദ്ധിമുട്ടാണെന്ന് നടി പറയുന്നു. ഭാഷയോ നടീനടന്മാരോ അല്ല പ്രശ്‌നമെന്നും മറ്റു ചില കാര്യങ്ങളാണെന്നും നടി പറയുന്നു. ഗലാറ്റ പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ തന്നെ ബുദ്ധിമുട്ടിക്കുന്ന കാര്യത്തെക്കുറിച്ച് നടി പറഞ്ഞു. മൂന്ന് ദക്ഷിണേന്ത്യന്‍ സിനിമാ വ്യവസായങ്ങളില്‍ എന്താണ് വ്യത്യസ്തമായി തോന്നുന്നതെന്നായിരുന്നു ചോദ്യം. ഭാഷ തടസ്സമല്ലെന്നും ചമയമാണ് ബുദ്ധിമുട്ടിക്കുന്നതെന്നുമാണ് Read More…

