പാചകം ചെയ്യുന്നതിന് മുൻപ് കോഴിയിറച്ചി (ചിക്കൻ) കഴുകുന്ന ശീലം ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നതെന്ന് ഭക്ഷ്യസുരക്ഷാ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ചിക്കൻ കഴുകുന്നത് വഴി ശരീരത്തിന് ഹാനികരമായ സാൽമൊണല്ല (Salmonella), കാംപിലോബാക്ടർ (Campylobacter) തുടങ്ങിയ ബാക്ടീരിയകൾ അടുക്കളയിലാകെ പടരാൻ സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയും (WHO) യു.എസ്.ഡി.എ.യും വ്യക്തമാക്കുന്നത്. ടാപ്പിൽ നിന്ന് ശക്തിയായി വരുന്ന വെള്ളത്തിൽ ചിക്കൻ കഴുകുമ്പോൾ, അതിലെ ബാക്ടീരിയകൾ അടങ്ങിയ ചെറിയ ജലത്തുള്ളികൾ ഒരു മീറ്റർ ദൂരേക്ക് വരെ തെറിച്ചു വീഴാം. ഇത് അടുത്തുള്ള പാത്രങ്ങളിലേക്കോ, മറ്റ് Read More…

