ചെന്നൈ: പ്രശസ്ത പിന്നണി ഗായിക എസ്. ജാനകി (88) അന്തരിച്ചു. കൊച്ചുമകൾ അപ്സര വിദ്യുല സോഷ്യൽ മീഡിയയിലൂടെയാണ് ഈ വിയോഗവാർത്ത അറിയിച്ചത്. ശ്വാസതടസ്സത്തെ തുടർന്ന് ഉച്ചയോടെ മൈസൂരുവിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച അവർ, ചികിത്സയിലിരിക്കെ വൈകിട്ട് 7.30-ഓടെയാണ് അന്തരിച്ചത്. തങ്ങൾ വലിയ സങ്കടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഈ ഘട്ടത്തിൽ കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും അപ്സര അഭ്യർത്ഥിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഉൾപ്പെടെ 17 ഭാഷകളിലായി നാൽപ്പതിനായിരത്തിലധികം ഗാനങ്ങൾ ആലപിച്ച അപൂർവ പ്രതിഭയാണ് ആന്ധ്രപ്രദേശ് സ്വദേശിയായ ജാനകി. Read More…

