Sports

‘മുറിയില്‍ അതിക്രമിച്ചു കയറി, കഴുത്തു ഞെരിച്ചു, കടിച്ചു’: കേപ്‌ വെർദെ ക്യാപ്റ്റൻ ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതി

മയാമി: ലോകകപ്പ് ഫുട്ബോളിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടി ചരിത്രം സൃഷ്ടിച്ച കേപ് വെർദെ ടീമിന്റെ ക്യാപ്റ്റൻ റയാൻ മെൻഡിസിനെതിരെ ലൈംഗിക പീഡന പരാതി. കഴിഞ്ഞ മാർച്ചിൽ ന്യൂസിലൻഡിൽ നടന്ന ഫിഫ പരമ്പരയ്ക്കിടെ ടീമിന്റെ പരിഭാഷകയായി ജോലി ചെയ്ത ബ്രസീലിയൻ യുവതിയാണ് പരാതി നൽകിയിരിക്കുന്നത്. ഓക്‌ലൻഡിലെ ഹോട്ടൽ മുറിയിൽ അതിക്രമിച്ചു കയറി മെൻഡിസ് തങ്ങളെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആക്ഷേപം. ഈ പരാതിയിൽ ന്യൂസിലൻഡ് പോലീസ് ഇപ്പോൾ അന്വേഷണം തുടങ്ങിയിട്ടുണ്ട്. മാർച്ച് 27-ന് ചിലിക്കെതിരായ കളിക്ക് മുൻപ് ഹോട്ടൽ Read More…