Myth and Reality

റഷ്യന്‍ സൈനികന്റെ അന്ത്യകര്‍മ്മങ്ങള്‍ ഹിന്ദു ആചാരപ്രകാരം കര്‍ണാടകയിലെ ക്ഷേത്രത്തില്‍

റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ മരിച്ച റഷ്യന്‍ സൈനികന്റെ അന്ത്യകര്‍മ്മങ്ങള്‍ ഹിന്ദു ആചാരപ്രകാരം ചെയ്ത് കര്‍ണാടക ക്ഷേത്രം. ഹിന്ദുവിശ്വാസിയായ റഷ്യന്‍ സൈനികന്‍ സെര്‍ജി ഗ്രബ്ലെവ് എന്ന സൈനികന്റെ അന്ത്യകര്‍മങ്ങളാണ് കര്‍ണാടകയിലെ ഗോകര്‍ണയിലെ ശ്രീ മഹാബലേശ്വര ക്ഷേത്രത്തില്‍ നടന്നത്. ഹിന്ദു ആചാരപ്രകാരം നടന്ന അന്ത്യകര്‍മ്മങ്ങള്‍ വീഡിയോകോള്‍ വഴി ബന്ധുവിനെ കാണിക്കുകയും ചെയ്തു. ഹിന്ദുമതത്തിന്റെ ദീര്‍ഘകാല ഭക്തനായ ഗ്രബ്ലെവ്, കഴിഞ്ഞ 18 വര്‍ഷമായി ഗോകര്‍ണം പതിവായി സന്ദര്‍ശിക്കുകയും വാരണാസിയില്‍ ആത്മീയ ദീക്ഷ സ്വീകരിക്കുകയും ചെയ്തിരുന്നു. യുദ്ധത്തിനിടയില്‍ ഏപ്രില്‍ 28 നായിരുന്നു ഇയാള്‍ കൊല്ലപ്പെട്ടത്. Read More…

Oddly News

തലയില്‍ വെടിയേറ്റത് അറിഞ്ഞില്ല; വെടിയുണ്ടയുമായി സൈനികന്‍ യുദ്ധം തുടര്‍ന്നത് ഒരാഴ്ച കൂടി …!

തലയിലേറ്റ വെടിയുണ്ടയുമായി ഒരാഴ്ചയോളം യുദ്ധഭൂമിയില്‍ പോരാട്ടം തുടര്‍ന്ന സൈനികന്റെ വീരപ്രവര്‍ത്തി വാഴ്ത്തി റഷ്യന്‍ മാധ്യമങ്ങള്‍.കുര്‍സ്‌ക് മേഖലയില്‍ യുദ്ധം തുടര്‍ന്ന റഷ്യന്‍ സൈനികന്റെ വീരകഥകളാണ് വടക്കന്‍പാട്ടായി മാറിയിരിക്കുന്നത്. കുര്‍സ്‌കില്‍ മേഖലയില്‍ ഉക്രേനിയന്‍ സൈനികരുമായി പോരാടുന്ന റഷ്യയുടെ പസഫിക് ഫ്‌ലീറ്റിലെ 155-ാമത് മറൈന്‍ ബ്രിഗേഡിലെ അംഗമാണ്. പക്ഷേ പേര് റഷ്യ പുറത്തുവിട്ടിട്ടില്ല. യുദ്ധത്തിനിടയില്‍ വെടിയേറ്റ ഇയാളുടെ തലയില്‍ നിന്ന് ഹെല്‍മെറ്റ് ഊരിപ്പോയിരുന്നു. ബുളളറ്റ് അതില്‍ തട്ടി തെറിച്ചിട്ടുണ്ടാകാമെന്നാണ് സൈനികന്‍ കരുതിയത്. പക്ഷേ വലത് കണ്ണിന് മുകളില്‍ ഒരു ഹെമറ്റോമ വികസിച്ചു, Read More…