Oddly News

റോഡ് പുഴയായി, ഗതികെട്ട് ഡ്രമ്മിൽ കെട്ടിയ തെപ്പത്തിൽ മൃതദേഹം ചുമന്ന് ഗ്രാമീണർ! വീഡിയോ വൈറൽ

ഭോപ്പാൽ (മധ്യപ്രദേശ്): റോഡില്ലാത്തതും വെള്ളപ്പൊക്കവും കാരണം ഗ്രാമവാസികൾ ചേർന്ന് മൃതദേഹം ഡ്രമ്മുകൾ കൂട്ടിക്കെട്ടിയുണ്ടാക്കിയ താൽക്കാലിക ചങ്ങാടത്തിൽ കൊണ്ടുപോകുന്നതിന്റെ വേദനാജനകമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. രേവ ജില്ലയിലെ ജവാ തഹസീൽ പരിധിയിലാണ് സംഭവം നടന്നത്. ആംബുലൻസിന് എത്താൻ കഴിയാത്തതിനെ തുടർന്ന് നാട്ടുകാർക്ക് തന്നെ മൃതദേഹം കൊണ്ടുപോകേണ്ടി വരികയായിരുന്നു. കവിഞ്ഞൊഴുകുന്ന നദിക്ക് കുറുകെ രണ്ട് ഡ്രമ്മുകൾ കൂട്ടിക്കെട്ടി അതിന് മുകളിലാണ് മൃതദേഹം വീടുകളിലേക്ക് എത്തിച്ചത്. തങ്ങൾ നിരവധി പരാതികൾ നൽകിയിട്ടും സർപഞ്ച് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് വീഡിയോയിൽ നാട്ടുകാർ Read More…