120 ദിവസം വെള്ളത്തിനടിയില്‍ ജീവിച്ച് ജര്‍മ്മന്‍മാന്‍ ലോകറെക്കോഡ് ഇട്ടു. 59 കാരനായ റൂഡിഗര്‍ കോച്ചാണ് കടലിനടിയിലെ 30 ചതുരശ്ര മീറ്റര്‍ (320 ചതുരശ്ര അടി) വിസ്തീര്‍ണ്ണമുള്ള വീട്ടില്‍ താമസിച്ച് ഗിന്നസ് റെക്കോഡ് കുറിച്ചത്. ജര്‍മ്മന്‍ എയ്റോസ്പേസ് എഞ്ചിനീയറായ കോച്ച് വെള്ളിയാഴ്ച പനാമ തീരത്ത് വെള്ളത്തിനടിയില്‍ സ്ഥാപിച്ച ക്യാപ്സ്യൂളില്‍ 120 ദിവസം പൂര്‍ത്തിയാക്കി. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജഡ്ജി സൂസാന റെയ്സിന്റെ സാന്നിധ്യത്തിലാണ് കോച്ച വെള്ളിയാഴ്ച വെള്ളത്തിനടിയില്‍ നിന്നും ഉയര്‍ന്നത്.ഫ്‌ലോറിഡയിലെ ലഗൂണിലെ അണ്ടര്‍വാട്ടര്‍ ലോഡ്ജില്‍ 100 ദിവസം ചെലവഴിച്ച Read More…