ചെന്നൈ: മുൻ പെൺസുഹൃത്തിന്റെ സ്വകാര്യ വിവരങ്ങൾ തേടി പൊലീസിന് 97 വിവരാവകാശ അപേക്ഷകൾ സമർപ്പിച്ച യുവാവിന് തമിഴ്നാട് സംസ്ഥാന വിവരാവകാശ കമ്മീഷന്റെ രൂക്ഷവിമർശനവും താക്കീതും. വില്ലുപുരം സ്വദേശിയായ എ.സന്തോഷ് സമർപ്പിച്ച 1,887 ചോദ്യങ്ങളടങ്ങിയ അപേക്ഷകൾ വിവരാവകാശ കമ്മീഷണർ വി.പി.ആർ. ഇളമ്പരിതി പൂർണ്ണമായും തള്ളി. നിയമം ദുരുപയോഗം ചെയ്ത് ഇത്തരം അനാവശ്യ അപേക്ഷകൾ അയക്കുന്നത് തുടർന്നാൽ യുവാവിനെ മാനസികാരോഗ്യ കൗൺസിലിങ്ങിന് അയക്കാൻ നിർബന്ധിതരാകുമെന്നും കമ്മീഷൻ വ്യക്തമാക്കി. മുൻ പെൺസുഹൃത്ത് മറ്റാരുമായെങ്കിലും പ്രണയത്തിലാണോ, എത്ര പേരെ ഇവർ വഞ്ചിച്ചിട്ടുണ്ട്, വിവാഹിതയാണോ, Read More…

