Oddly News

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ബന്ധം, ലൈംഗിക അപവാദങ്ങള്‍; ആന്‍ഡ്രൂ രാജകുമാരന്‍ രാജകീയ പദവികള്‍ ഉപേക്ഷിച്ചു

ലണ്ടന്‍: ലൈംഗിക അപവാദങ്ങളില്‍ കുടുങ്ങിയ ബ്രിട്ടനിലെ ആന്‍ഡ്രൂ രാജകുമാരന്‍(65) രാജകീയ പദവികളെല്ലാം ഉപേക്ഷിച്ചു. സഹോദരന്‍കൂടിയായ ചാള്‍സ്‌ മൂന്നാമന്‍ രാജാവിന്റെ സമ്മര്‍ദത്തിന്റെ കൂടി അടിസ്‌ഥാനത്തിലാണു തീരുമാനം. നാലു പതിറ്റാണ്ടിലേറെ നീണ്ട വിവാദങ്ങള്‍ക്കുശേഷമാണ്‌ അദ്ദേഹത്തിന്റെ പിന്മാറ്റം. എന്നും വിവാദങ്ങളുടെ തോഴനായിരുന്നു ആന്‍ഡ്രൂ. 1984 ല്‍ ലോസ്‌ ഏഞ്‌ജല്‍സിലെ വാട്ട്‌സ്‌ എന്ന സ്‌ഥലത്ത്‌ നിര്‍മാണ പദ്ധതി സന്ദര്‍ശിക്കുന്നതിനിടെ റിപ്പോര്‍ട്ടര്‍മാര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും നേരെ പെയിന്റ്‌ സ്‌പ്രേ ചെയ്‌താണ്‌ അദ്ദേഹം ആദ്യ വിവാദം സൃഷ്‌ടിച്ചത്‌. ‘എനിക്ക്‌ അത്‌ ആസ്വദിക്കാന്‍ കഴിഞ്ഞു,’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. Read More…