അല്‍പ്പവസ്ത്രധാരണത്തിനും ഗ്‌ളാമറിനും പേരുകേട്ട കിംകര്‍ദാഷിയാന്‍ ഇത്തവണ ലിംഗറി വസ്ത്രങ്ങളുടെ പരസ്യവുമായി തലയിട്ടത് വിവാദത്തില്‍. ജോടിയാക്കിയ തിളങ്ങുന്ന വസ്ത്രത്തിനൊപ്പം ജപമാലയിട്ടതാണ് വിവാദമായിരിക്കുന്നത്. തന്റെ തന്നെ അടിവസ്ത്ര ലേബലായ സ്‌കിംസിന്റെ ഒരു പുതിയ പരസ്യത്തില്‍ അടിവസ്ത്രങ്ങള്‍ക്കൊപ്പമാണ് ജപമാലയും ജോടിയാക്കിയിരിക്കുന്നത്. വെളുത്ത അടിവസ്ത്രങ്ങളോടുകൂടിയ ഫോട്ടോയില്‍ ഒരു കത്തോലിക്കാ ജപമാല ധരിച്ചിട്ടുണ്ട്. സ്‌കിംസില്‍ നിന്നുള്ള വെള്ള ബ്രായും അടിവസ്ത്രവും കഴുത്തില്‍ ജപമാലയുമായി നില്‍ക്കുന്ന കിമ്മിന്റെ പുതിയ പരസ്യത്തില്‍ ആരാധകര്‍ അസ്വസ്ഥരാണ്. ”ജപമാലയും അടിവസ്ത്രവും? അത് വന്യമാണ്.” ഒരാള്‍ എഴുതി. ജപമാല കത്തോലിക്കാ ഭക്തിയുടെ Read More…