Oddly News

മലമ്പാമ്പിനെ സ്കിപ്പിങ് റോപ്പാക്കി യുവാക്കളുടെ വികൃതി; എറണാകുളത്ത് നിന്നുള്ള ഞെട്ടിക്കുന്ന വീഡിയോ പുറത്ത്!

കേരളത്തിലെ എറണാകുളത്ത് നിന്ന് ചിത്രീകരിച്ചതെന്ന് കരുതുന്ന ഒരു വീഡിയൊ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. നാല് യുവാക്കൾ ചേർന്ന് വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള ഇന്ത്യൻ റോക്ക് പൈത്തൺ (മലമ്പാമ്പ്) ഇനത്തിൽപ്പെട്ട ജീവനുള്ള പാമ്പിനെ സ്കിപ്പിങ് റോപ്പ് പോലെ ഉപയോഗിച്ച് ചാടിക്കളിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ‘സ്ട്രീറ്റ് ഡോഗ് ഓഫ് ബോംബെ’ എന്ന ഇൻസ്റ്റാഗ്രാം പേജാണ് ഈ വീഡിയോ പങ്കുവെച്ചത്. രണ്ടുപേർ പാമ്പിന്റെ അറ്റങ്ങളിൽ പിടിച്ച് വലിച്ച് വീശുമ്പോഴാണ് മൂന്നാമതൊ7രാൾ അതിന് മുകളിലൂടെ സ്കിപ്പിങ് റോപ്പ് പോലെ ചാടുന്നത്. Read More…