സ്വന്തം വിവാഹത്തിനായി ഒരുങ്ങി അണിഞ്ഞൊരുങ്ങി നിൽക്കുമ്പോൾ, പുതിയ വീട്ടിലെത്താൻ കുന്നിൻപ്രദേശങ്ങളിലൂടെ 18 കിലോമീറ്ററോളം നടക്കേണ്ടി വന്നാൽ എങ്ങനെയുണ്ടാകും? ഉത്തരാഖണ്ഡിലെ ഒരു വധുവിന് വിവാഹ വേഷത്തിൽ കുന്നും മലയും താണ്ടി കാൽനടയായി യാത്ര ചെയ്യേണ്ടി വന്നു. ഉത്തരാഖണ്ഡിലെ ചക്രതയിൽ നിന്നുള്ള ഒരു വീഡിയോയിൽ, റോഡ് സൗകര്യമില്ലാത്തതിനാൽ വധുവും മറ്റ് അതിഥികളും പുതിയ വീട്ടിലേക്ക് നടന്നുപോകുന്നത് കാണാം. ബുൽഹാർ ഗ്രാമത്തിൽ നിന്ന് ഉണ്ടാവയിലേക്ക് യാത്ര ചെയ്യുകയായിരുന്ന വധുവിന്, റോഡ് ഇല്ലാത്തതിനാൽ യാത്രയുടെ അവസാന ഘട്ടത്തിൽ വാഹനം ഉപേക്ഷിച്ച് നടന്നു പോകേണ്ടി Read More…

