Featured Good News

ബസ്സിടിച്ച് വഴിയരികിൽ പിടഞ്ഞ ഹൃദയത്തിന് കാവലായി നഴ്സിംഗ് വിദ്യാർത്ഥിനി; കൈയടിച്ച് സോഷ്യൽ മീഡിയ

ഹരിയാനയിലെ കർണാലിൽ റോഡപകടത്തിൽപ്പെട്ട് അബോധാവസ്ഥയിലായ സ്ത്രീക്ക് സമയോചിതമായ ഇടപെടലിലൂടെയും പ്രാഥമിക ശുശ്രൂഷയിലൂടെയും ജീവൻ തിരികെ നൽകി നഴ്സിംഗ് വിദ്യാർത്ഥിനി. ഹരിയാന റോഡ്‌വേസ് ബസ് ഇടിച്ചാണ് സ്ത്രീക്ക് അപകടമുണ്ടായതെന്നാണ് വിവരം. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ സ്ത്രീക്ക് ഹൃദയാഘാതം ഉണ്ടാവുകയും അവർ പൂർണ്ണമായും അബോധാവസ്ഥയിലാവുകയുമായിരുന്നു. ഈ സമയത്താണ് കോളേജ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സോനാക്ഷി എന്ന നഴ്സിംഗ് വിദ്യാർത്ഥിനി റോഡരികിൽ ബോധമില്ലാതെ കിടക്കുന്ന സ്ത്രീയെ കണ്ടത്. ആംബുലൻസിനായി കാത്തുനിൽക്കാതെ സോനാക്ഷി ഉടൻ തന്നെ അവർക്ക് സി.പി.ആർ (CPR – Read More…

Movie News

നടി കാജല്‍ അഗര്‍വാളിന് സംഭവിച്ചതെന്ത്? പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യമോ?

കഴിഞ്ഞ ദിവസമാണ് ദക്ഷിണേന്ത്യന്‍ താരം കാജല്‍ അഗര്‍വാള്‍ റോഡപകടത്തിൽ മരിച്ചുവെന്ന വാർത്ത സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. അഭ്യൂഹങ്ങൾ വന്‍തോതില്‍ പ്രചരിച്ചതോടെ താരം തന്നെ ഇവയ്ക്ക് അറുതി വരുത്തി രംഗത്തെത്തിയിരിക്കുകയാണ്. വാർത്ത പൂർണമായും അടിസ്ഥാനരഹിതമാണെന്ന് കാജല്‍ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കി. കാജൽ ഒരു റോഡപകടത്തിൽ പെട്ടുവെന്നും ഗുരുതരമായി പരിക്കേറ്റുവെന്നുമായിരുന്നു ആദ്യം വന്ന പോസ്റ്റുകള്‍. പിന്നീട് മരണപ്പെട്ടു എന്നതരത്തിലുള്ള അഭ്യൂഹങ്ങളും വ്യാപിക്കുകയായിരുന്നു. പോസ്റ്റുകള്‍ക്ക് താഴെ ആശങ്കകള്‍ പ്രകടിപ്പിച്ചും പ്രാര്‍ഥനയും പിന്തുണയുമായും താരത്തിന്‍റെ നിരവധി ആരാധകരാണ് എത്തിയത്. പിന്നാലെയാണ് വ്യാജ വാര്‍ത്ത തള്ളി Read More…