Featured Sports

ഇന്ത്യയെ തോൽപ്പിച്ചതിന് പിന്നാലെ വിക്കറ്റ് ഊരിയെറിഞ്ഞ് പാക്കിസ്ഥാന്റെ ആഘോഷം! വീഡിയോ വൈറൽ

ദോഹ: റൈസിങ് സ്റ്റാർസ് ഏഷ്യാകപ്പിൽ ഇന്ത്യയെ പരാജയപ്പെടുത്തിയതിന് പിന്നാലെ ഗ്രൗണ്ടിലെ സ്റ്റംപ് ഊരിയെറിഞ്ഞ് പാക്കിസ്ഥാൻ താരത്തിന്റെ ആഘോഷം. സെഞ്ചറി നേടിയ തിലക് വർമ പുറത്തായതോടെയാണ് പാക്കിസ്ഥാൻ വിജയം ഉറപ്പിച്ചത്. വിജയാഘോഷങ്ങൾക്കിടെ പാക്ക് താരങ്ങളിലൊരാൾ എത്തി പിച്ചിലുണ്ടായിരുന്ന ഒരു വിക്കറ്റ് ഊരിയെറിയുകയായിരുന്നു. ഔദ്യോഗിക സംപ്രേഷണത്തിൽ ഇത് പതിഞ്ഞില്ലെങ്കിലും സ്റ്റേഡിയത്തിൽനിന്ന് പകർത്തിയ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മത്സരത്തിൽ 48 റൺസിനാണ് പാക്കിസ്ഥാൻ വിജയിച്ചത്. പാക്കിസ്ഥാൻ മുന്നോട്ടുവെച്ച 314 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 49.1 ഓവറിൽ 265 Read More…