ശരീരഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായും പ്രമേഹമുള്ളവരും അരി ആഹാരം ഒഴിവാക്കുകയാണ് പതിവ്. അന്നജം കൂടുതല്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഡയറ്റ് നോക്കുന്നവര്‍ക്ക് മിതമായി കഴിച്ചില്ലെങ്കില്‍ അരി വില്ലനാകും. പല ഫിറ്റ്നെസ് ഡയറ്റ് ട്രെന്‍ഡുകളിലും അരിക്ക് പകരമായി നാരുകളും പ്രോട്ടീനും അടങ്ങിയട്ടുള്ള ക്വിനോവ അല്ലെങ്കില്‍ ഓട്സ് ആവും ഉള്‍പ്പെടുത്തുക. എന്നാൽ ശരിയായ സമയത്ത് കഴിച്ചാൽ അരി ആരോഗ്യകരമാണ്. ചോറ് കഴിക്കേണ്ടതെപ്പോൾ? മലയാളി ഏതുസമയവും അരിഭക്ഷണം കഴിക്കുമെങ്കിലും, ചോറ് ഉച്ചഭക്ഷണമായി കഴിക്കുന്നതാണ് നല്ലത്. അരിയിലെ ബി വൈറ്റമിനുകള്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് സഹായിക്കും. കാലറി കുറവായതിനാല്‍ Read More…