പൊതുവഴിയില്‍വച്ച് രണ്ട് വലിയ ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങൾ തമ്മിൽ അതിശക്തമായ പോരാട്ടം. നേപ്പാളിലെ സൗരഹയിൽ നടന്ന ഈ പോരാട്ടം വിനോദസഞ്ചാരികളെയും നാട്ടുകാരെയും ഒരുപോലെ അമ്പരപ്പിച്ചു. ചിത്വാൻ നാഷണൽ പാർക്കിന് സമീപമുള്ള പൊതുവഴിയിൽ വെച്ച് നടന്ന ഈ അപൂർവ പോരാട്ടത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ സൗരഹയിലെ ജനവാസമേഖലയ്ക്ക് തൊട്ടടുത്താണ് ഈ ‘യുദ്ധം’ നടന്നത്. ഭീമാകാരന്മാരായ കാണ്ടാമൃഗങ്ങൾ പരസ്പരം കൊമ്പുകോർക്കുന്നതും പരസ്പരം തള്ളുന്നതും കാണാൻ വലിയൊരു ജനക്കൂട്ടം തന്നെ റോഡരികിൽ തടിച്ചുകൂടി. ചിത്വാൻ മേഖലയിൽ Read More…

