Oddly News

കൈകൊണ്ട് ടോയ്‌ലറ്റ് വൃത്തിയാക്കി ബിജെപി എംപി, റീൽസിനായെന്ന് ആരോപണം; ചർച്ചയായി വീഡിയോ

മധ്യപ്രദേശിലെ റേവയിൽ നിന്നുള്ള ബി.ജെ.പി എം.പി ജനാർദ്ദൻ മിശ്ര വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. എന്നാൽ ഇത്തവണ രാഷ്ട്രീയം പറയുന്ന പ്രസംഗങ്ങളുടെയോ പാർലമെൻ്റിലെ ചർച്ചകളുടെയോ പേരിലല്ല അദ്ദേഹം വാർത്തകളിൽ നിറഞ്ഞത്. തൻ്റെ നഗ്നകരങ്ങൾ കൊണ്ട് എം.പി ടോയ്‌ലറ്റ് സീറ്റ് വൃത്തിയാക്കുന്ന വീഡിയോ വൈറലായതോടെയാണ് ഈ സംഭവം ചർച്ചയായത്. എം.പി തന്നെ നേരിട്ട് ടോയ്‌ലറ്റ് വൃത്തിയാക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ സോഷ്യൽ മീഡിയ റീൽസ് ചിത്രീകരിക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം ഇത് ചെയ്തതെന്ന വാദവും ഉയർന്നു വന്നിട്ടുണ്ട്. ഈ വീഡിയോ Read More…

Oddly News

റോഡ് പുഴയായി, ഗതികെട്ട് ഡ്രമ്മിൽ കെട്ടിയ തെപ്പത്തിൽ മൃതദേഹം ചുമന്ന് ഗ്രാമീണർ! വീഡിയോ വൈറൽ

ഭോപ്പാൽ (മധ്യപ്രദേശ്): റോഡില്ലാത്തതും വെള്ളപ്പൊക്കവും കാരണം ഗ്രാമവാസികൾ ചേർന്ന് മൃതദേഹം ഡ്രമ്മുകൾ കൂട്ടിക്കെട്ടിയുണ്ടാക്കിയ താൽക്കാലിക ചങ്ങാടത്തിൽ കൊണ്ടുപോകുന്നതിന്റെ വേദനാജനകമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. രേവ ജില്ലയിലെ ജവാ തഹസീൽ പരിധിയിലാണ് സംഭവം നടന്നത്. ആംബുലൻസിന് എത്താൻ കഴിയാത്തതിനെ തുടർന്ന് നാട്ടുകാർക്ക് തന്നെ മൃതദേഹം കൊണ്ടുപോകേണ്ടി വരികയായിരുന്നു. കവിഞ്ഞൊഴുകുന്ന നദിക്ക് കുറുകെ രണ്ട് ഡ്രമ്മുകൾ കൂട്ടിക്കെട്ടി അതിന് മുകളിലാണ് മൃതദേഹം വീടുകളിലേക്ക് എത്തിച്ചത്. തങ്ങൾ നിരവധി പരാതികൾ നൽകിയിട്ടും സർപഞ്ച് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് വീഡിയോയിൽ നാട്ടുകാർ Read More…

Oddly News

ആംബുലൻസില്ല, വഴിയുമില്ല; കട്ടിലിൽ ചുമന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആദിവാസി യുവതിക്ക് ദാരുണാന്ത്യം

ഭോപ്പാൽ : ആംബുലൻസ് കിട്ടാത്തതിനെ തുടർന്ന് രോഗിയായ സ്ത്രീയെ കട്ടിലിൽ കിടത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ മധ്യപ്രദേശിലെ റേവ ജില്ലയിൽ നിന്ന് പുറത്തുവന്നു. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ വഴിമധ്യേ സ്ത്രീ മരണപ്പെട്ടതോടെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമായി. വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. “മധ്യപ്രദേശിലെ ആരോഗ്യ മന്ത്രി റേവ ജില്ലയിൽ നിന്നുള്ളയാളാണ്. എന്നിട്ടും റേവയിലെ മംഗവാനിൽ ഒരു ആദിവാസി സ്ത്രീക്ക് കൃത്യസമയത്ത് ആശുപത്രിയിൽ എത്താൻ കഴിഞ്ഞില്ല, കാരണം അവിടെ നല്ലൊരു റോഡോ ആംബുലൻസോ ഉണ്ടായിരുന്നില്ല” എന്ന് പറഞ്ഞുകൊണ്ട് Read More…