സിഎന്‍ജി പമ്പ് ജീവനക്കാരനു നേരെ തോക്കുചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവതി. കാറിന് ഇന്ധനം നിറയക്കാന്‍ വന്ന യുവതിയാണ് ഉത്തര്‍ പ്രദേശിലെ ഹര്‍ദോയി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന സിഎന്‍ജി ഗ്യാസ് സ്റ്റേഷന്‍ ജീവനക്കാരന് നേരെ ആക്രമണം നടത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. യുവതിക്കെതിരെ പോലീസ് കേസ് എടുത്തു. ഇന്ധനം നിറയ്ക്കുന്നതിനിടയില്‍ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടികാട്ടി പമ്പ് ജീവനക്കാരനായ രജനീഷ് യുവതിയോടും കുടുംബത്തോടും വാഹനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന് വിസമ്മതിച്ച കുടുംബം ജീവനക്കാരനുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്നാണ് Read More…

