മുംബൈ ∙ പ്രണയപ്പകയെത്തുടർന്ന് നാസിക് നഗരത്തെ ഞെട്ടിച്ച കൊടുംക്രൂരത. കാമുകി മറ്റൊരാളുമായി വിവാഹത്തിനൊരുങ്ങിയതിൽ പ്രകോപിതനായ യുവാവ്, യുവതിയെ വഴിയിൽ തടഞ്ഞുനിർത്തി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി. നാസിക് ഇന്ദിരാനഗറിലെ വൻസമ്പദ ഗാർഡന് അടുത്താണ് ഈ ദാരുണ സംഭവം നടന്നത്. അമരാവതി സ്വദേശിനിയായ വൈഷ്ണവി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഈ ക്രൂരകൃത്യത്തിന് ശേഷം പ്രതിയായ യവത്മാൽ സ്വദേശി സാഹിൽ ലവ്ഹാരെ (21) തൊട്ടടുത്തുള്ള കാട്ടിൽപ്പോയി മരത്തിൽ തൂങ്ങിമരിച്ചു. വൈഷ്ണവി കൊല്ലപ്പെടുന്ന സമയത്ത് പ്രതിശ്രുത വരൻ ഫോണിലൂടെ കാര്യങ്ങളെല്ലാം തത്സമയം കേൾക്കുന്നുണ്ടായിരുന്നു എന്നതാണ് Read More…

