Featured Good News

സംസാരശേഷിയും കേൾവിയുമില്ല; കനത്ത ട്രാഫിക്കിലൂടെ ബൈക്കോടിച്ചെത്തുന്ന ഫുഡ് ഡെലിവറി എക്സിക്യൂട്ടീവ്; കയ്യടിച്ച് സോഷ്യൽ മീഡിയ- വീഡിയോ

ഒരു ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരന്റെ (ഫുഡ് ഡെലിവറി എക്സിക്യൂട്ടീവ്) വീഡിയോയാണ് ഇൻസ്റ്റാഗ്രാമിൽ ഇപ്പോള്‍ വൈറല്‍. അജയ്പാൽ റാത്തോഡ് എന്ന വ്യക്തി പങ്കുവെച്ച വീഡിയോയിൽ, സംസാരിക്കാനും കേൾക്കാനും വൈകല്യമുള്ള ഡെലിവറി എക്സിക്യൂട്ടീവ് ഭക്ഷണവുമായി അപ്പാർട്ട്മെന്റിന്റെ ലോബിയിൽ കാത്തുനിൽക്കുന്നത് കാണാം. ശാരീരികമായ വെല്ലുവിളികൾ ഉണ്ടെങ്കിലും, മുഖത്ത് പുഞ്ചിരിയോടെയും ശാന്തനായും അദ്ദേഹം ഭക്ഷണം കൈമാറുന്ന കാഴ്ച സോഷ്യൽ മീഡിയ ഉപയോക്താക്കളെ പ്രചോദിപ്പിച്ചു. പല സൊസൈറ്റികളിലും പതിവുള്ളതുപോലെ, രാത്രി വൈകിയായതിനാൽ അപ്പാർട്ട്മെന്റിലെ സെക്യൂരിറ്റി ജീവനക്കാരൻ ഈ ഡെലിവറി എക്സിക്യൂട്ടീവിനെ ലിഫ്റ്റ് ഉപയോഗിക്കാൻ അനുവദിച്ചില്ല Read More…