Featured Sports

ഒന്നാംനമ്പർ ട്വന്റി20 ബാറ്റർ, വരുമാനം കോടികൾ; ഇടവേളയിൽ ബാങ്കിലെ ജോലിക്കു പോയി ഇഷാൻ കിഷൻ !

ക്രിക്കറ്റിന്റെ തിരക്കൊഴിഞ്ഞ ഇടവേളയില്‍ റിസര്‍വ് ബാങ്ക് ഓഫീസില്‍ തന്റെ ജോലിക്കെത്തി ഇന്ത്യന്‍ താരം വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാന്‍ കിഷന്‍. ആര്‍ബിഐയില്‍ അസിസ്റ്റന്‍റ് മാനേജരായ ഇഷാന്‍ പാട്ന ഓഫീസിലാണ് കഴിഞ്ഞ ദിവസം ജോലിക്കായി എത്തിയത്. ഐപിഎല്ലിൽ നിന്നും ദേശീയ ടീമിൽ നിന്നും വർഷം തോറും കോടികൾ സമ്പാദിക്കുന്നുണ്ടെങ്കിലും, ഒരു സർക്കാർ ഉദ്യോഗസ്ഥനായി തുടരാനാണ് ഈ യുവതാരം ആഗ്രഹിക്കുന്നത്. നിലവിൽ രാജ്യാന്തര പോരാട്ടങ്ങൾ ഇല്ലാത്തതിനാൽ വരാനിരിക്കുന്ന ദുലീപ് ട്രോഫിക്കുള്ള തയ്യാറെടുപ്പിലാണ് ഇഷാൻ. ഈ ടൂർണമെന്റ് ആരംഭിക്കുന്നതിന് മുൻപുള്ള ഇടവേളയിലാണ് Read More…