Crime

പ്രണയം പകയാകുമ്പോൾ; ബ്രേക്കപ്പ് ചെയ്യാൻ മടി, പകരം കൊലപാതകം; ക്രൂരമായ ആ മനശ്ശാസ്ത്രം എന്ത്?

പൂനെയിലെ 26 വയസ്സുകാരനായ വ്യവസായി കേതൻ അഗർവാളിന്റെ കൊലപാതകം രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. കുറ്റകൃത്യത്തിന്റെ സ്വഭാവം മാത്രമല്ല, അതിന് പിന്നിലെ കാരണവുമാണ് ഈ ഞെട്ടലിന് ആക്കം കൂട്ടിയത്. കേതൻ അഗർവാളിനെ അദ്ദേഹത്തിന്റെ പ്രതിശ്രുത വധു സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും ചേർന്ന് ലോഹഗഡ് കോട്ടയിലേക്കുള്ള യാത്രയ്ക്കിടയിൽ താഴ്ചയുള്ള മലയിടുക്കിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഇതൊരു അപകട മരണമായി ചിത്രീകരിക്കാനായിരുന്നു ഇവരുടെ ശ്രമം. കേസ് അന്വേഷണം പുരോഗമിക്കുമ്പോൾ തന്നെ, ഇത് വലിയൊരു മനഃശാസ്ത്രപരമായ ചോദ്യവും Read More…