Featured Oddly News

റീൽസിനായി ഒരു സ്‌കൂട്ടറിൽ 5 പേരുടെ അഭ്യാസ പ്രകടനം! കേസെടുത്തതിന് പിന്നാലെ മാപ്പപേക്ഷിച്ച് യുവാവ്

ഛത്രപതി സംഭാജിനഗറിൽ തിരക്കേറിയ റോഡിൽ അഞ്ച് പേർ ഒരു സ്കൂട്ടറിൽ അപകടകരമായ രീതിയിൽ സ്റ്റണ്ട് നടത്തുന്ന വീഡിയോ വൈറലായതിനെ തുടർന്ന് പോലീസ് കേസെടുത്തു. അദ്നാൻ പത്താൻ എന്ന യുവാവിനെതിരെയാണ് അതിവേഗത്തിലും അപകടകരമായും വാഹനമോടിച്ചതിന് കന്റോൺമെന്റ് പോലീസ് കേസെടുത്തത്. സെപ്റ്റംബർ 1-ന് ഉച്ചയ്ക്ക് പഞ്ചക്കി-ഔറംഗപൂറ റോഡിലായിരുന്നു സംഭവം. ഹെഡ് കോൺസ്റ്റബിൾ മഹാശങ്ക് നാമദേവറാവു ദണ്ഡഗെയുടെ പരാതിയെ തുടർന്ന് സെപ്റ്റംബർ 4-നാണ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിത (BNS), മോട്ടോർ വാഹന നിയമം എന്നിവയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ Read More…