സ്പൈഡർമാൻ വേഷത്തിലെത്തിയ ഒരു അമേരിക്കൻ യുവാവ്, തിരക്കേറിയ റോഡ് മുറിച്ചുകടക്കാൻ ബുദ്ധിമുട്ടിയ ഭിന്നശേഷിക്കാരനെ സഹായിച്ച് യഥാർത്ഥ ഹീറോ ആയിരിക്കുകയാണ്. ആർക്കൻസാസിൽ നിന്നുള്ള ഇരുപതുകാരനായ ക്രിസ്റ്റഫർ ഹെല്ലെന്താൽ ആണ് ഈ താരം. ജോൺസ്ബെറോയിലെ ഒരു തിരക്കേറിയ ആറുവരിപ്പാതയിലൂടെ കാറിൽ സഞ്ചരിക്കുമ്പോഴാണ് വീൽചെയറിലിരുന്ന വ്യക്തി റോഡ് മുറിച്ചുകടക്കാൻ കഷ്ടപ്പെടുന്നത് ക്രിസ്റ്റഫർ കണ്ടത്. താൻ ജോലി ചെയ്യുന്ന ട്രാമ്പൊളിൻ പാർക്കിലെ ഒരു സൂപ്പർഹീറോ പ്രോഗ്രാമിന് ശേഷം സ്പൈഡർമാൻ വേഷത്തിൽ തന്നെയായിരുന്ന ക്രിസ്റ്റഫർ, ഒട്ടും സമയം കളയാതെ കാറിൽ നിന്നിറങ്ങി സഹായത്തിനെത്തുകയായിരുന്നു. ട്രാഫിക് Read More…
